ഭക്ഷ്യവിഷബാധ; ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Published : Jun 14, 2022, 04:28 PM ISTUpdated : Jun 14, 2022, 04:30 PM IST
ഭക്ഷ്യവിഷബാധ; ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Synopsis

കെവിആർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർക്കൊപ്പം പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന 4 വിദ്യാർത്ഥിനികളെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

പാലക്കാട്: ഷൊർണൂരിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റു. കെവിആർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് കുട്ടികളെയും ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നേരത്ത ഗണേശഗിരി പ്രീമെട്രിക് ഹോസ്റ്റലിലെ നാല് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജയശ്രീ, ശ്രീക്കുട്ടി, ശ്രീജ, അനഘ എന്നീ വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നവരാണിവർ. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ നാലുപേരും പ്രീമെട്രിക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവരാണ്. 
 

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം