ഭക്ഷ്യ വിഷബാധ : തൃശ്ശൂരിൽ അഞ്ച് പേർ ചികിത്സയിൽ

Published : May 31, 2022, 09:32 PM IST
ഭക്ഷ്യ വിഷബാധ : തൃശ്ശൂരിൽ അഞ്ച് പേർ ചികിത്സയിൽ

Synopsis

പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വാസ്ഥ്യം; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ പൂട്ടിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ ഭക്ഷ്യ വിഷബാധയേറ്റ്‌ അഞ്ചുപേർ ചികിത്സയിൽ. പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്.സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരായ അനീഷ, ആഷിക, കീർത്തന, റീത്തു, ആര്യ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഹോട്ടലിൽ നിന്ന് പൂരി മസാല കഴിച്ച ഇവർക്ക് വയറ് വേദന, ഛർദ്ദി, വിറയൽ എന്നിവ അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിച്ചു.  പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു