6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; 3 ദിവസങ്ങൾക്ക് മുമ്പും കാർ പ്രദേശത്ത്; പള്ളിക്കൽമൂതലയിലെ ദൃശ്യങ്ങൾ പുറത്ത്

Published : Nov 30, 2023, 08:00 AM ISTUpdated : Nov 30, 2023, 08:59 AM IST
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; 3 ദിവസങ്ങൾക്ക് മുമ്പും കാർ പ്രദേശത്ത്; പള്ളിക്കൽമൂതലയിലെ ദൃശ്യങ്ങൾ പുറത്ത്

Synopsis

24ാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. 

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി. 24ാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. 

തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുൻപ്  സമാനപാതയിലൂടെ പ്രതികൾ യാത്ര ചെയ്തിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൊല്ലം പള്ളിക്കൽ ‌മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെള്ള സ്വിഫ്റ്റ് കാർ ഇതുവഴി കടന്നു പോകുന്നത്. പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്കാണ് യാത്ര. അതേ സമയം കേസിൽ സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിശദാംശം തേടുകയാണ് പൊലീസ്. മോട്ടോർ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം തേടിയത്. 2014 ശേഷം രജിസ്റ്റർ ചെയ്ത കാറുകളുടെ വിശദാംശമാണ് തേടുന്നത്. 

പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി 4 ദിവസം പിന്നിട്ടിട്ടും പ്രതികൾക്കായി ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. കേസിൽ പൊലീസിനെ വട്ടം ചുറ്റിക്കുകയാണ് പ്രതികൾ. പ്രതികളുടെ കാർ ചാത്തന്നൂർ എത്തിയ ശേഷം എങ്ങോട്ട് പോയെന്നതിനെകുറിച്ച് പൊലീസിന് വ്യക്തയില്ല. ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ തുടർച്ചയായ ക്യാമറ ദൃശ്യങ്ങളും ലഭിക്കുന്നില്ല. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. 

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയകേസ്

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; 'പ്രതികൾ കേരളം വിടാൻ സാധ്യതയില്ല, ഉടൻ പിടികൂടും': മന്ത്രി പി.രാജീവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ