അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം; സഹായിക്കാൻ സന്നദ്ധമെന്ന് ഫയർഫോഴ്സ് മേധാവി

By Web TeamFirst Published May 8, 2021, 11:26 AM IST
Highlights

രോ​ഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിന്നും അടിയന്തിര സാഹചര്യങ്ങൾക്കും ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി  അറിയിച്ചു. സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് സേവനം ലഭ്യമാകുമെന്നും ഫയർ ഫോഴ്സ് മേധാവി അറിയിച്ചു. 

തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ രോ​ഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിന്നും അടിയന്തിര സാഹചര്യങ്ങൾക്കും ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി  അറിയിച്ചു. സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് സേവനം ലഭ്യമാകുമെന്നും ഫയർ ഫോഴ്സ് മേധാവി അറിയിച്ചു. 

ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞിട്ടുണ്ട്. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും. ​ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്നും ഹർഷിത അട്ടല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മുതലാണ് കൊവിഡ് ലോക്ഡൗൺ നിലവിൽ വന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത് എന്നാണ് നിർദ്ദേശം. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന്  അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും.

പാഴ്സൽ നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല.  ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ  ഹൈവേ പൊലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!