'ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശയാത്രകൾ അനിവാര്യം', സംസ്ഥാനങ്ങളിലെ നീതി ആയോഗിനെ എതിർത്ത് ധനമന്ത്രി

Published : Sep 13, 2022, 10:07 AM IST
'ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശയാത്രകൾ അനിവാര്യം', സംസ്ഥാനങ്ങളിലെ നീതി ആയോഗിനെ എതിർത്ത് ധനമന്ത്രി

Synopsis

സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ല. ഓണത്തിന് അൽപം ചെലവ് കൂടി. ഓവർഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു

കോഴിക്കോട് : ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നമ്മൾ പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. യൂറോപ്പിലേക്ക് ആരും പോകണ്ട എന്നാണോ പറയുന്നതെന്നും ധന മന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല .  

 

കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടത്, കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടതെന്നും  ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും ധന മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.  ഓണത്തിന് അൽപം ചെലവ് കൂടി. എന്നാൽ ഖജനാവിന് അപകടമില്ല. ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുന്നു . സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നില്ല . വിഹിതം വെട്ടിക്കുറക്കുകയാണ്. കൃഷിക്കാരെ വിദേശത്ത് കൊണ്ടുപോകാൻ പണം നീക്കിവെച്ച സർക്കാരാണിത്.  ഒമാനിലെക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയ സ്ഥലമാണ് കേരളമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

 

സംസ്ഥാനങ്ങളിലുള്ള ആസൂത്രണ ബോർഡുകൾക്ക് പകരം നീതി ആയോഗ്  കൊണ്ടുവരാനുള്ള തീരുമാനത്തെ എതിർത്ത് ധനമന്ത്രി. പ്ലാനിംഗ് ബോർഡ് ഉള്ളത് തന്നെയാണ് നല്ലത്. ആസൂത്രണ സംവിധാനങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്‍റേതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോ​ഗ് സംസ്ഥാനങ്ങളിലേക്കും

മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും സംഘവും യൂറോപ്പിലേക്ക്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്