'ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന ബൂത്ത് കമ്മിറ്റിക്ക് വിദേശ യാത്ര'; തവനൂരിലെ വമ്പൻ വാ​ഗ്‍ദാനം

Published : Mar 25, 2026, 01:17 PM IST
 Tavanur udf

Synopsis

തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് നല്ല വോട്ട് വാങ്ങികൊടുക്കുന്ന മണ്ഡലം ബൂത്ത്‌ കമ്മിറ്റികൾക്ക് വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി പി ബാവ ഹാജിയുടേതാണ് പ്രഖ്യാപനം.

മലപ്പുറം: മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൂടുതൽ ലീഡ് നൽകാൻ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടിന്റെ ഓഫർ. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് നല്ല വോട്ട് വാങ്ങികൊടുക്കുന്ന മണ്ഡലം ബൂത്ത്‌ കമ്മിറ്റികൾക്ക് വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി പി ബാവ ഹാജിയുടേതാണ് പ്രഖ്യാപനം. ഭാരവാഹികൾക്ക് പതിനഞ്ച് ദിവസത്തെ വിദേശ യാത്രയാണ് വാഗ്ദാനം ചെയ്തതിരിക്കുന്നത്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രഖ്യാപനം.

തവനൂരിൽ കൂടുതൽ വോട്ട് പിടിക്കുന്ന ഭാരവാഹികൾക്ക് ലീഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവത്തില്‍ ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും എസ് പിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊതുഖജനാവിന് ബാധ്യതയോ? സർക്കാർ പിആറിലെ വിമർശനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്
യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്; അധിക്ഷേപ പരാമർശം യുഡിഎഫ് കൺവെൻഷനിൽ