വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം തുടങ്ങി

Published : Jul 01, 2021, 04:20 PM IST
വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം തുടങ്ങി

Synopsis

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം. യുകെ,  ഫ്രാൻസ് സ്വദേശികളായ വനിതകൾ വർക്കല പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്ന് വർക്കല പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ. കഴിഞ്ഞ നാല് മാസമായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിക്കുകയാണ് ഇവർ.

ഇവർക്കൊപ്പം മുംബൈ സ്വദേശിയായ യുവതിയും ഉണ്ട്. മുംബൈ സ്വദേശിക്കെതിരെ നേരത്തെയും അതിക്രമം നടന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവർ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ടൂറിസം രംഗത്ത് വിദേശികളുടെ സുരക്ഷിതത്വം എന്ന നിലയിൽ ഏറെ ഗുരുതര സ്വഭാവമുള്ള സംഭവമാണിത്. ഇതിനെ ഗൗരവത്തോടെ തന്നെ കാണുമെന്നും പ്രതികളെ ഉടൻ തിരിച്ചറിയാനാകുമെന്നും വർക്കല പൊലീസ് പ്രതീക്ഷ പങ്കുവെച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം