ഫോർട്ട് കൊച്ചിയിൽ വിദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Jan 24, 2021, 09:58 PM ISTUpdated : Jan 24, 2021, 09:59 PM IST
ഫോർട്ട് കൊച്ചിയിൽ  വിദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

അഞ്ച് വർഷമായി കേരളത്തിൽ താമസമാക്കിയ ഡേവിഡ് 2 വർഷമായി ഈ ഹോം സ്റ്റെയിൽ തന്നെ തുടരുകയായിരുന്നു. ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായാണ് പൊലീസിന് കിട്ടിയ വിവരം. 

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റെയിൽ വിദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇൻ ഹോം സ്റ്റേയിലാണ് അമേരിക്കൻ പൗരനായ ഡേവിഡ് എം പിയേഴ്‌സൺ (68) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അഞ്ച് വർഷമായി കേരളത്തിൽ താമസമാക്കിയ ഡേവിഡ് 2 വർഷമായി ഈ ഹോം സ്റ്റെയിൽ തന്നെ തുടരുകയായിരുന്നു. ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായാണ് പൊലീസിന് കിട്ടിയ വിവരം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അമേരിക്കൻ എംബസിയെ അറിയിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൊലീസ് തുടങ്ങി. മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ മാറ്റി.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി