
കൊച്ചി: കേരളത്തിലേക്ക് ആംബർഗ്രിസ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണിയെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. ലക്ഷദ്വീപ് സ്വദേശി സി കെ മുഹമ്മദ് തസ്ലിം ആണ് പിടിയിലായത്. ഇയാൾ ലക്ഷദ്വീപിൽ നിന്നുമാണ് ആംബർഗ്രിസ് കേരളത്തിലേക്ക് എത്തിച്ചു നൽകുന്നത്. ഒക്ടോബർ മാസം മുതൽ ഇയാൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് മുഹമ്മദ് തസ്ലിം കലൂരിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.