
പത്തനംതിട്ട: കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ പുലി (leopard)കെണിയിൽ വീണു. പുലിയെ പിടികൂടാനായി വനംവകുപ്പ്(forest department) സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജനവാസ മേഖലിയിൽ പുലി ഇറങ്ങിയതോടെ ഭീതിയിലായിരുന്നു ജനങ്ങൾ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ മാസം 25നാണ് വനം വകുപ്പ് കെണി വച്ചത്.
കൂട്ടിലകപ്പെട്ട പുലിയുടെ ആരോഗ്യാവസ്ഥ മൃഗഡോക്ടർമാർ പരിശോധിക്കും. അതിനുശേഷം കാട്ടിലേക്ക് തുറന്നുവിടാനാണ് തീരുമാനം.