
പാലക്കാട്: പാലക്കാട് ചെറാട് മലയിൽ ഇന്നലെ കയറിയ ആദിവാസിക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ്. ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ തിരിച്ചിറക്കിയത്. മലയില്‍ കൂടുതൽ പേരുണ്ടോ എന്നറിയാൻ ഇന്ന് വീണ്ടും തെരച്ചിൽ നടത്തും. ബാബുവിനെതിരായി കേസെടുക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കും. വനം മന്ത്രിയുടെ അനുമതിക്ക് ശേഷമേ നടപടി ഉണ്ടാകൂ. ബാബുവിന് കിട്ടിയ ഇളവ് ഇനി ആർക്കുമില്ലെന്ന് വനംമന്ത്രിയും റവന്യൂമന്ത്രിയും വ്യക്തമാക്കി.
അനധികൃതമായി മല കയറുന്നവര്‍ക്കെതിരെ ഇനി കർശനമായ നടപടി ഉണ്ടാകുമെന്നും വനം-റവന്യൂ മന്ത്രിമാര്‍ അറിയിച്ചു. മലമ്പുഴ ചെറാട് മലയിൽ വീണ്ടും ആൾ കയറിയ സാഹചര്യം ഉന്നത തല യോഗം ചേരുന്ന ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാൻ കാരണമാവുന്നുണ്ടെങ്കിൽ ആ സംരക്ഷണം ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു. മലയിൽ കയറാൻ കൃത്യമായ നിബന്ധനകൾ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബാബുവിന് കിട്ടിയ ഇളവ് ഇനിയാർക്കും ലഭ്യമാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.
ബാബുവും കൂട്ടരും നിയമ ലംഘമാണ് നടത്തിയിരിക്കുന്നതെങ്കിൽ പോലും പ്രത്യേക ഇളവ് നൽകുകയായിരുന്നു. കൂടുതൽ പേർ മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതൽ ജാഗ്രതയോടെ പരിശോധന നടത്തും. കൂടുതൽ ആര്‍ആര്‍ടിമാരെ നിയോഗിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവമുള്ള വിഷയമാണെന്നും കെ രാജന്‍ പ്രതികരിച്ചു. വിഷയം സമഗ്രമായി കളക്ടർ പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഉള്ള സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കും.സാഹസിക യാത്രകൾ സർക്കാർ തടയില്ല. പക്ഷെ, ഇത്തരം സംഭവങ്ങൾ പരിശോധിക്കാതെ വെറുതെ വിടില്ല. കൂടുതൽ യോഗങ്ങൾ ചേരും. കൂടുതൽ നിയന്ത്രണം ആവശ്യമെങ്കിൽ ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam