സംശയം തോന്നി, പുലർച്ചെ രണ്ടു കാറുകൾ തടഞ്ഞ് പരിശോധന; കൊച്ചിയിൽ നൂറ് കിലോ ചന്ദനം പിടിച്ചെടുത്ത് വനം വകുപ്പ്, 5പേർ അറസ്റ്റിൽ

Published : Nov 20, 2025, 05:24 PM IST
sandalwood arrest

Synopsis

ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നാണ് മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ ചന്ദനം പിടിച്ചെടുത്തത്. രണ്ടു കാറുകളായി കടത്താൻ ശ്രമിച്ച ചന്ദനമാണ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.  

കൊച്ചി: എറണാകുളം ജില്ലാ കേന്ദ്രീകരിച്ച് നടത്തുന്ന നൂറ് കിലോ ചന്ദന വില്പന പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നാണ് മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ ചന്ദനം പിടിച്ചെടുത്തത്. രണ്ടു കാറുകളായി കടത്താൻ ശ്രമിച്ച ചന്ദനമാണ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഇടുക്കി സ്വദേശികളായ ശരൺ ശശി, നിഖിൽ സുരേഷ്, ഷാജി വിഎസ്, അനീഷ് മാത്യു, ചാർളി ജോസഫ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇതിൽ ഷാജി, അനീഷ് എന്നിവർ വിസ തട്ടിപ്പ്, ലഹരി കേസുകളിൽ നേരത്തെ പ്രതികളാണ്. പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പൂപ്പാറ, രാജക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ചന്ദനത്തടി കൊണ്ട് ശില്പങ്ങൾ നിർമ്മിക്കുന്ന സംഘങ്ങളുമായി ചേർന്നാണ് ചന്ദനക്കൊള്ള നടത്തുന്നതെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു