ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ഓഫീസിൽ പരിശോധന നടത്തി ഡിഎഫ്ഒ

By Web TeamFirst Published Aug 19, 2021, 4:33 PM IST
Highlights

 ഈ രണ്ട് പേർക്കല്ലാതെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് എന്ന അന്വേഷിക്കുകയാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കട്ടപ്പന: ഇടുക്കിയിൽ ഓണത്തോടനുബന്ധിച്ച് ഏലം കർഷകരിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവെടുത്തെന്ന പരാതിൽ നടപടിയുമായി വനം വകുപ്പ്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി ചെറിയാൻ ബീറ്റ്, ഫോറസ്റ്റ് ഓഫീസർ എ.രാജു എന്നിവരെ സസ്പന്‍റ് ചെയ്തു. കോട്ടയം റേഞ്ചിലെ കുമിളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഈ രണ്ട് പേർക്കല്ലാതെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് എന്ന അന്വേഷിക്കുകയാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ പരാതി നൽകിയ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും വനംവകുപ്പ് രേഖപ്പെടുത്തി. ഇടുക്കി ഫ്ലെയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലിയന്മല സെക്ഷൻ ഓഫീസിൽ നേരിട്ടെത്തി ഷാൻട്രി ടോം ഇന്ന് പരിശോധന നടത്തി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!