കോഴിക്കോട് കട്ടിപ്പാറ വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

By Web TeamFirst Published Jul 11, 2021, 8:52 AM IST
Highlights

കാസർഗോഡ്  സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്. കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും, സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ  കണ്ടെത്തി. പൊലീസും ഫയർഫോഴ്സും തിരച്ചിലാണ് യുവാക്കളെ കണ്ടെത്തിയത്. ഇവരെ തിരികെ കൊണ്ടുവരുകയാണ്. കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ്  സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ അകപ്പെട്ടത്.

കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും, സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.  15 കിലോമീറ്റർ ഉൾവനത്തിലൂടെ നടന്ന് വേണം ഇവരെ പുറത്തെത്തിക്കാൻ. ഏതാണ്ട് 11 മണിയോടെ പുറത്തെത്തിക്കും. ഇരുവർക്കുമെതിരെ അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് വനം വകുപ്പും ലോക് ഡൗൺ ലംഘിച്ചതിന് താമരശ്ശേരി പൊലീസും കേസെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

 

click me!