
ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ചാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് വിജിലൻസ് ആരംഭിച്ചു.
സംഭവത്തില്‍, പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ രാജു എന്നിവരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കോട്ടയം റേഞ്ചിലെ കുമിളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഈ രണ്ട് പേർക്കല്ലാതെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് എന്ന അന്വേഷിക്കുകയാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും വനംവകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam