
പാലക്കാട്: വ്യാജ രേഖയുണ്ടായി ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 11ന് മണ്ണാർക്കാട്ടെ കോടതിയിൽ ഹാജരാക്കും. വിദ്യയെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. വിദ്യയുടെ കേസിന്റെ നാൾ വഴികൾ നിരീക്ഷിച്ചാൽ ജൂൺ ആദ്യവാരത്തിലേക്കാണ് ആദ്യമെത്തുന്നത്.
'പഠനത്തില്‍ മിടുക്കി'; വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം തനിക്കില്ലെന്ന് കെ വിദ്യ
2023 ജൂൺ 2
പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിന് കെ വിദ്യ 2 പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നു.
2023 ജൂൺ 6
കെ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. എറണാകുളം പോലീസ് കേസ് അഗളി പൊലീസിന് കൈമാറുന്നു.
2023 ജൂൺ 7
കരിന്തളം കോളേജിന്റെ ഗവേർണിംഗ് കൗൺസിൽ ചേർന്ന് കെ വിദ്യയുടെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ തീരുമാനിക്കുന്നു. വിദ്യ സമർപ്പിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പരിശോധനയ്ക്കായി മഹാരാജാസ് കോളേജിലേക്ക് ഓൺലൈൻ ആയി അയച്ചു നൽകുന്നു.
2023 ജൂൺ 8
കെ വിദ്യയുടെ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് പിഎച്ച്ഡി ഗൈഡ് ബിച്ചു എക്സ് മലയിൽ തൽസ്ഥാനത്തു നിന്ന് പിന്മാറുന്നു.
2023 ജൂൺ 8
വ്യാജരേഖ നിർമാണത്തിൽ വിദ്യയ്ക്കെതിരെ നീലേശ്വരത്തും പൊലീസ് കേസെടുക്കുന്നു.
2023 ജൂൺ 9
വ്യാജരേഖ ചമച്ച സംഭവത്തിൽ വിദ്യാക്കെതിരെ അട്ടപ്പാടി സർക്കാർ കോളജ് പ്രിൻസിപ്പൽ പരാതി നൽകുന്നു.
2023 ജൂൺ 12
കെ വിദ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നു
2023 ജൂൺ 20
വിദ്യക്കെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കൊളജിയേറ്റ് സംഘം കോളേജ് വിദ്യഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറുന്നു.
2023 ജൂൺ 21
കോഴിക്കോട് ജില്ലയിലെ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽ വെച്ച് കെ വിദ്യ പിടിയിലാകുന്നു
2023 ജൂൺ 8
കെ വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിൽ പോലീസിന്റെ പരിശോധന
കെ വിദ്യയെ കസ്റ്റഡിയിലെടുത്തത് പാർട്ടി നേതാക്കളുടെ അറിവോടെ, ആസൂത്രിത നാടകം: രമേശ് ചെന്നിത്തല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam