അടൂരിൽ പ്രചരണം തുടങ്ങി സിപിഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ. തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പ്രിജി കണ്ണൻ പറഞ്ഞു. അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎഐൽ തർക്കമില്ലെന്ന് ചിറ്റയം ഗോപകുമാർ വ്യക്തമാക്കി.

പത്തനംതിട്ട: അടൂരിൽ പ്രചരണം തുടങ്ങി സിപിഐ സ്ഥാനാർത്ഥി പ്രിജി കണ്ണൻ. തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പ്രിജി കണ്ണൻ പറഞ്ഞു. പേര് മാറ്റ വിവാദം അനാവശ്യമാണെന്നും അവർ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ പേര് ഒപ്പം ചേർത്തതെന്നും പ്രിജി കണ്ണൻ പറഞ്ഞു. അതേസമയം, അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎഐൽ തർക്കമില്ലെന്ന് ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. പേര് മാറ്റ വിവാദം പരാജയഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഭാര്യക്ക് ഭർത്താവിൻ്റെ പേര് സ്വീകരിക്കാൻ അവകാശമില്ലേ എന്നും ചോദിച്ചു.

തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെയാണ് അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. പാർട്ടി തീരുമാനം വന്നതിന് പിന്നാലെ അടൂർ മണ്ഡലത്തിൽ പ്രിജി കണ്ണനായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു.

പ്രിജി കണ്ണൻ്റെ പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. പ്രിജി ശശിധരൻ എങ്ങനെ പ്രിജി കണ്ണൻ ആയെന്നായിരുന്നു ചോദ്യം. സ്ഥാനാർഥി ഫേസ്ബുക്ക് ഐഡി പേര് മാറ്റിയെന്നാണ് വിമർശനം. അന്തരിച്ച കോൺഗ്രസ് നേതാവ് എം ജി കണ്ണന്‍റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനാണ് ശ്രമമമെന്നായിരുന്നു കോൺ​ഗ്രസ് ആക്ഷേപം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming