മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാൻ

Published : Nov 24, 2026, 01:35 PM IST
DR V VENU

Synopsis

ഖനനം വലിയ കെട്ടിടങ്ങൾ വ്യവസായം തുടങ്ങിയ ബി വിഭാ​ഗം പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റി ചുമതല. സംസ്ഥാനത്തിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു.

തിരുവനന്തപുരം. സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാനായി(SEIAA..സിയ) മുൻ ചീഫ് സെക്രട്ടറി ഡോ കെ വേണുവിനെ നിയമിച്ചു. സംസ്ഥാനസർക്കാരിൻ്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാരാണ് നിയമിച്ചത്. പി എച്ച് കുര്യൻ അന്തരിച്ചതിനെ തു‌‌ടർന്ന് ഈ തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഖനനം വലിയ കെട്ടിടങ്ങൾ വ്യവസായം തുടങ്ങിയ ബി വിഭാ​ഗം പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റി ചുമതല. 2006ലെ പരിസ്ഥിതി ആഘാത നി‍ർണയ വിജ്ഞാപനങ്ങളിലെ ഷെഡ്യൂളിലെ ബി വിഭാ​ഗത്തിൽപെടുന്ന പദ്ധതികൾക്കുള്ള പാരിസ്ഥിതിക അനുമതി കൈകാര്യം ചെയ്യാനാണ് കേന്ദ്രസ‍ർക്കാർ സിയ കേരള രൂപീകരിച്ചത്. സിയ കേരളത്തെ സഹായിക്കുന്നതിനായി കേന്ദ്രം സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി കേരളയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പരിസ്ഥിതി ആഘാത നി‍ർണയ അതോറിറ്റികൾ അനുവദിച്ച പാരിസ്ഥിതികാനുമതികൾ സംസ്ഥാന പരിസ്ഥിതി ആഘാതനി‍‍ർണയ അതോറിറ്റി വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്മെ‍ന്‍റ് സമ്മിറ്റിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും