സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്മെ‍ന്‍റ് സമ്മിറ്റിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

Published : Nov 24, 2026, 01:33 PM IST
digital summit

Synopsis

അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ സമ്മിറ്റിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി. സംഘാടകരിൽ ഒരാൾ തട്ടിപ്പ് കേസിൽ പ്രതിയാണെന്ന വിവരത്തെ തുടർന്നാണ് ഈ തീരുമാനം.

കൊച്ചി: അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ആന്‍റ് ഇൻവെസ്റ്റ്മെൻ്റ് സമ്മിറ്റിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും 6 മന്ത്രിമാരും. സംഘാടകരിൽ തട്ടിപ്പ് കേസ് പ്രതിയും ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറിയത്. ഡിപ്ലോമാറ്റുകളുടെ സംഘടനാ ചുമതലയുള്ള ഐ ഇ ടി ഒ യുടെ പ്രസിഡന്‍റ് ആസിഫ് ഇഖ്ബാൽ ദില്ലിയിൽ തട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ട്. ഈ കേസ് പിന്നീട് ഒത്തുതീർപ്പ് ആക്കുകയായിരുന്നു.

കേരളത്തിന്‍റെ ഡിജിറ്റൽ ഭാവിയും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അങ്കമാലിയിൽ ഇന്നും നാളെയുമായി കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റ് സംഘടിപ്പിച്ചത്. മുഖ്യാതിഥിയായി മുഖ്യമന്ത്രി വി ഡി സതീശനെയാണ് നിശ്ചയിച്ചിരുന്നത്. വരാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതുമാണ്. എന്നാൽ ഇന്ന് രാവിലെ മുഖ്യമന്ത്രി വി ഡി സതീശനും മറ്റ് മന്ത്രിമാരും ചടങ്ങിൽ നിന്ന് പിൻമാറുകയായിരുന്നു. വി ഡി സതീശന് പുറമേ പി കെ കുഞ്ഞാലിക്കുട്ടി, ബിന്ദു കൃഷ്‌ണ, ഒ ജെ ജനിഷ്, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, ഷിബു ബേബി ജോൺ എന്നിവരാണ് പിന്മാറിയത്

എട്ട് രാജ്യങ്ങളിൽ നിന്നുള്ള അംബാഡിസർമാരാണ് സമ്മിറ്റിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. ഈ അംബാസിഡർമാരുടെ ഏകോപന ചുമതല ഇന്ത്യൻ ഇക്കോണമിക് ട്രേഡ് ഓർഗനൈസേഷൻ എന്ന സ്വകാര്യ സംഘടനയ്ക്കാണ്. ഈ സംഘടനയുടെ പ്രസിഡന്‍റ് ആസിഫ് ഇഖ്ബാൽ 2023ൽ ദില്ലിയിൽ ഒരു തട്ടിപ്പ് കേസിൽ പ്രതിയായിരുന്നു. സംഘടനയുടെ ഇന്തോ ആഫ്രിക്കൻ കൗൺസിലിന്‍റെ ചെയർമാൻ ആക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ തട്ടിയെടുത്തെന്ന ആന്ധ്ര സ്വദേശിയുടെ പരാതിയിലാണ് ദില്ലി പൊലീസ് കേസെടുത്തത്. പിന്നീട് പണം നൽകി ഈ കേസ് ഒത്തുതീർപ്പ് ആക്കുകയായിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് തട്ടിപ്പ് കേസ് പ്രതിക്കൊപ്പം വേദി പങ്കിടേണ്ട എന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയത്. എന്നാൽ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ആസിഖ് ഇഖ്ബാൽ പ്രതികരിച്ചു.

ബ്ലൂ ക്ലൗഡ് ആണ് പരിപാടിയുടെ മുഖ്യ സംഘടകർ. അംബാസിഡർമാരുടെ ഏകോപനം മാത്രമാണ് ഐ ഇ ടി ഒ യ്ക്കുള്ളതെന്നും തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും മുഖ്യസംഘാടകർ പ്രതികരിച്ചു. മന്ത്രിമാർക്ക് പിന്നാലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പരിപാടിയിൽ നിന്ന് വിട്ടുനിന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ
മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാൻ