ജയിലുകളിൽ രാസ ലഹരി സുലഭം; വില്‍പന എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Published : Nov 06, 2022, 07:39 AM ISTUpdated : Nov 06, 2022, 07:52 AM IST
 ജയിലുകളിൽ രാസ ലഹരി സുലഭം; വില്‍പന എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Synopsis

തടവുപുള്ളികളാണ് ജയിൽ ഭരിക്കുന്നതെന്നും ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്ത് തരാറുണ്ടെന്നുമാണ് തലശ്ശേരി സ്വദേശി കക്കൻ നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ റോവിംഗ് റിപ്പോർട്ടറോട് വെളിപ്പെടുത്തിയത്.

കേരളത്തിലെ ജയിലുകളിൽ രാസ ലഹരി സുലഭമാണെന്ന് ബ്രൌൺഷുഗർ കടത്തിയ കേസിൽ 10 വർഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതിയുടെ  വെളിപ്പെടുത്തല്‍. തടവുപുള്ളികളാണ് ജയിൽ ഭരിക്കുന്നതെന്നും ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്ത് തരാറുണ്ടെന്നുമാണ് തലശ്ശേരി സ്വദേശി കക്കൻ നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ റോവിംഗ് റിപ്പോർട്ടറോട് വെളിപ്പെടുത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരുമായി ധാരണയിലെത്തിയാണ് മിക്കയിടത്തും ലഹരിക്കച്ചവടമെന്നും നൌഷാദ് പറയുന്നു.


കേരളത്തിലെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും മയക്കുമരുന്ന് സുലഭമാണ്. നാട്ടുകാരേയും പേടിക്കണ്ട, ഉദ്യോഗസ്ഥരേയും. ഉദ്യോഗസ്ഥരുള്ളത് ഒപ്പിടാന്‍ വേണ്ടി മാത്രമാണ്. എക്സൈസുമായി അഡ്ജെസ്ന്‍റ്മെന്‍റുണ്ട്. എംഡിഎംഎ ഉപയോഗിക്കുന്ന നൂറുകണക്കിന് കുട്ടികളുണ്ട്. നൌഷാദിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. 

ബ്രൌൺ ഷുഗർ കുത്തിവെച്ച് തലശ്ശേരി സ്വദേശി ഫർബൂൽ മരിച്ച സംഭവത്തിൽ ഫർബൂലിന് ലഹരി എത്തിച്ചെന്ന ആരോപണം നേരിടുന്ന നൗഷാദാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് ഫർബൂൽ മരിച്ച ദിവസം തലശ്ശേരിയിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനായ കക്കൻ നൗഷാദിനെ നാട്ടുകാർ ജനകീയ വിചാരണ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കണ്ണൂരിൽ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് രണ്ട് വർഷത്തിനിടെ ആറ് പേർ മരിച്ചെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. ബ്രൗൺ ഷുഗർ കടത്ത് കേസിൽ 10 കൊല്ലം ജയിലിൽ കിടന്ന നൗഷാദിന് മലബാറിലെ മയക്കുമരുന്ന് മാഫിയയുടെ എല്ലാ ഇടപാടുകളും അറിയാം. ഇതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം നൗഷാദിനെ അന്വേഷിച്ച് ചെന്നത്. അയാൾ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാല്‍ ഞെട്ടല്‍ മാറില്ല.രാത്രിയായാൽ തലശ്ശേരി കടൽ പാലം കേന്ദ്രീകരിച്ച് ഇന്നും മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. 

രണ്ട് വർഷത്തിനിടെ ബ്രൗൺ ഷുഗർ കുത്തിവച്ച് ആറുപേർ അഴിയൂർ, തലശ്ശേരി, എടക്കാട് മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ മരിച്ചു. ഒരു സംഭവത്തിലും മയക്കുമരുന്ന് എത്തിച്ച കണ്ണികളെ തൊടാൻ പൊലീസിന് കഴിഞ്ഞില്ല. തലശ്ശേരി സ്വദേശി ഫർബൂലിന്റെ കേസ് കുറച്ച് വ്യത്യസ്തമാണ്. മയക്കുമരുന്ന് നേരത്തെ ഉപയോഗിക്കുന്ന ആളായിരുന്നെങ്കിലും പോസ്റ്റ് മോർട്ടത്തിലും രാസപരിശോധനയിലും ലഹരി ഉപയോഗിച്ചതിന്റെ തെളിവുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സമയത്ത് അയാളുടെ ദേഹത്ത് ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. മയക്കുമരുന്ന് ഇടപാടുള്ള ഫർബൂലിന്റെ സുഹൃത്തുകൾ തർക്കത്തിന്റെ പേരിൽ കൊലപ്പെടുത്തിയതാകാമെന്ന കുടുംബത്തിന്റെ ആരോപണം തലശ്ശേരി പൊലീസ് അന്വേഷിച്ച് പോലുമില്ല. 

സുഹൃത്തുക്കളെ പിടിച്ച് പൊലീസ് ചോദ്യം ചെയ്താല്‍ തന്നെ സത്യം പുറത്ത് വരുമെന്ന്  ഈ അമ്മ പറയുന്നു. പൊലീസുകാരല്ലേ അന്വേഷിക്കേണ്ടത്. എത്ര കുട്ടികളാണ് ഇങ്ങനെ ആയിപ്പോയത്. അവന്‍റെ സുഹൃത്തുക്കളാണ് അവനെ കൊന്നത്. ഫർബൂലിന്‍റെ അമ്മ പറയുന്നു. 

ഗോപാലപ്പേട്ടയിലെ വീട്ടിൽ ആമവാതം വന്ന് തളർന്ന കാലുമായി വേദനയിൽ കഴിയുന്ന ഫർബൂലിന്റെ ഉമ്മയ്ക്ക് ഇതേക്കുറിച്ച് പറയുമ്പോള്‍ വാക്കുകൾ ഇടറുന്നു. ഫർബൂൽ മരിച്ചതോടെ ഹൈദരാബാദിലെ ജോലി മതിയാക്കി നാട്ടിലെത്തിയ അവന്റെ അനുജനാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ ദുഖം. നാട്ടിലെ കൂട്ടുകെട്ടിൽ പെട്ട് അവനും ലഹരിക്കടിമയായി. അവനെ രക്ഷപ്പെടുത്താൻ മുട്ടാത്ത വാതിലുകളില്ലെന്ന് ഫർബൂലിന്റെ സഹോദരി ഫൈറൂസ പറയുന്നു. കേരളത്തില്‍ പലയിടങ്ങളിലായി ഇതുപോലുള്ള എത്രയെത്ര കുടുംബങ്ങളാണ് രാസലഹരിയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി! ഇനി മുതൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍
രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി നഗരസഭ