പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയും; സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ്

Published : Aug 31, 2026, 02:46 PM IST
manu thomas

Synopsis

പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയുമാണെന്ന് മനു തോമസ് വിമർശിച്ചു. ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുന്നുവെന്നും മനു തോമസ് പരിഹസിച്ചു.

കണ്ണൂർ: സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്. പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയുമാണെന്ന് മനു തോമസ് വിമർശിച്ചു. ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുന്നുവെന്നും മനു തോമസ് പരിഹസിച്ചു. ജില്ലാ കമ്മിറ്റി മുതല്‍ മുകളിലേക്ക് ഇതാണ് സ്ഥിതി. പിണറായി ഇല്ലാതായാലും പിണറായിയെ പേടിച്ച് ചിലർ ഉറക്കത്തില്‍ ഞെട്ടിയുണരും. അതുകൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസിച്ചു.

മനു തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പിണറായി പേടി

പിണറായി സ്തുതി

ഇതാണ് സി.പി. ഐ.എം ജില്ലാ കമ്മറ്റി മുതൽ മുകളിലേക്ക് ഉള്ള എല്ലാ കമ്മറ്റിയുടെയും 2005 ന് ശേഷമുള്ള പൊതുസ്വഭാവം

ബാക്കി പിണറായിയെ അനുകരിച്ച

കുറെ ജൂനിയർ പിണറായിമാരും

പിണറായി ഇല്ലാതായാലും ചിലപ്പോൾ

ചിലരെങ്കിലും ഉറക്കത്തിൽ വരെ ഞെട്ടിയുണരും

അയാൾ വരുമെന്ന് പേടിച്ച്. . .!

അത്ര ഗാഢമായ ഏകാധിപത്യസംഘടനാ രീതികൾ ഇവർ ഈ വർഷങ്ങൾ കൊണ്ട് ബോധമാക്കി മാറ്റിയിട്ടുണ്ട് ഗ്രാംഷി പറഞ്ഞതുപോലെയൊരു മാനസിക-സാംസ്കാരിക hegemony യാണത്

നേരേ നിന്ന് രണ്ട് പേര് രണ്ട്ചോദ്യം ചോദിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു

പക്ഷെ ചോദിക്കാൻ സംഗതി കൈയിലുള്ളവർ വേണ്ടെ ആരെങ്കിലും.!

ഇതിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല അതുകൊണ്ട്

സ്റ്റാൻലിനെ പുകഴ്‌ത്തുക മാത്രം ചെയ്താൽ മതി പേടിക്കുകപോലുംവേണ്ട.!

കാരണം ട്രോട്സ്‌കിയുടെ തലയെടുത്ത കോടാലി മഞ്ഞ് മൂടികിടക്കുന്നുണ്ട്. . .

ആയതിനാൽ

വിശ്വാസികൾ വിശദീകരണം കേൾക്കട്ടെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ സമയം തേടി സർക്കാർ, ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി
മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണന് സുപ്രീം കോടതിയിൽ തിരിച്ചടി, സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി, വിചാരണ നേരിടണം