മുൻ വൈരാ​ഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, നാലുപേർ അറസ്റ്റിൽ

Published : May 14, 2024, 07:32 AM IST
മുൻ വൈരാ​ഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, നാലുപേർ അറസ്റ്റിൽ

Synopsis

ഞായറാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീടിന്റെ വാതിൽ വെട്ടി പൊളിക്കാൻ ശ്രമിച്ചു. ജനൽച്ചില്ലുകൾ തല്ലി തകർത്തു. നാല് ഇരു ചക്ര വാഹനങ്ങൾക്ക് കേടു വരുത്തി. 

കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എൻ പുരം ഭാഗത്തെ ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. 

ഞായറാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീടിന്റെ വാതിൽ വെട്ടി പൊളിക്കാൻ ശ്രമിച്ചു. ജനൽച്ചില്ലുകൾ തല്ലി തകർത്തു. നാല് ഇരു ചക്ര വാഹനങ്ങൾക്ക് കേടു വരുത്തി. വധ ഭീഷണി മുഴക്കുകയും ചെയ്തു. രാജേഷിന് ജിതിന്റെ അനുജനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. രാജേഷ്, ജ്യോതിഷ്, രഞ്ജിത്ത് എന്നിവർ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. ഡിവൈ എസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എംഎം മഞ്ജു ദാസ്, എസ്ഐമാരായ എസ്എസ് ശ്രീലാൽ, കെ നന്ദകുമാർ, സിപിഒമാരായ ടിഎ അഫ്സൽ, കെഎം ഷാനിഫ്, കെകെ രാജേഷ്, പിഎ മുനീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു