ലൈംഗിക അധിക്ഷേപ കേസിലെ വാദികളായ ഹരിത മുൻ നേതാക്കളും ആരോപണവിധേയനായ പികെ നവാസും ഒരേ വേദിയില്‍

Published : Jun 11, 2022, 07:21 PM ISTUpdated : Jun 11, 2022, 07:23 PM IST
ലൈംഗിക അധിക്ഷേപ കേസിലെ വാദികളായ ഹരിത മുൻ നേതാക്കളും ആരോപണവിധേയനായ പികെ നവാസും  ഒരേ വേദിയില്‍

Synopsis

കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് എംഎസ്എഫ് പ്രസിഡണ്ട് പികെ നവാസും നവാസിനെതിരെ പൊലീസില്‍ പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികളും ഒരുമിച്ച് പങ്കെടുത്തത്. 

കോഴിക്കോട്: പരസ്പരം പോരടിച്ചിരുന്ന ഹരിത-എംഎസ്എഫ് (Haritha -Msf) നേതാക്കള്‍ ഒരേ വേദിയില്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് എംഎസ്എഫ് പ്രസിഡണ്ട് പികെ നവാസും നവാസിനെതിരെ പൊലീസില്‍ പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികളും ഒരുമിച്ച് പങ്കെടുത്തത്. നവാസിനെതിരായ കേസില്‍ വിട്ടുവീഴ്ചയില്ലെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ഹരിത മുന്‍ ഭാരവാഹികള്‍ വിശദീകരിച്ചു. 

ലൈംഗfക അധിക്ഷേപം നടത്തിയെന്ന പേരില്‍ പികെ നവാസിനെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം നടത്തി വന്ന ഹരിതയുടെ മുന്‍ ഭാരവാഹികളാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ നവാസിനൊപ്പം പങ്കെടുത്തത്. കഴിഞ്ഞ ജൂണില്‍ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കിടെ നവാസില്‍ നിന്ന് അധിക്ഷേപം നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കും പിന്നീട് വനിത കമ്മീഷനും പരാതി നല്‍കിയ നജ്‍മ തബ്ഷിറയും മുഫീദ തെസ്നിയും ഇവരോടൊപ്പം ഹരിത മുന്‍ ഭാരവാഹി ഫാത്തിമ തെഹ്ലിയയും വേദിയിലുണ്ടായിരുന്നു. 

Read more: ലീഗ് തിരുത്തലിന് തയ്യാറായാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ തെഹ്ലിയയും മുഫീദയും

നടപടിയെടുക്കുന്നതുവരെ വരെ നവാസ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്ത ഹരിത നേതാക്കള്‍ ഒത്തുതീര്‍പ്പിലേക്കെന്ന സൂചനയാണ് ഈ ചടങ്ങിലൂടെ നല്‍കുന്നതെന്ന വ്യാഖ്യാനം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ നവാസിനെതിരെ കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും മുസ്ലീം ലീഗിന്‍റെയും പോഷക സംഘടനകളുടെയും പരിപാടികളില്‍ പതിവുപോലെ പങ്കെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും നജ്‍മ തബ്ഷിറ വിശദീകരിച്ചു. 

Read more: എ.ആർനഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മിൽ ഒത്തുതീർപ്പ്? ആരോപണവുമായി മുൻ എംഎസ്എഫ് നേതാക്കൾ

മുന്‍കാലങ്ങളെക്കാള്‍ ഏറെ പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് അവസരം കിട്ടുന്നുണ്ടെന്നും മുന്‍ ഹരിത ഭാരവാഹികള്‍ വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശലയിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്ന നിലയിലാണ് ഒരേ വേദിയില്‍ വന്നതെന്നും തനിക്കതിരെ പരാതിയെ നിയമപരമായി തന്നെ നേരിടുമെന്നും പി.കെ നവാസ് പറഞ്ഞു. എന്നാല്‍ നല്ല ഒരു കസേര കിട്ടിയാല്‍ തീരുന്ന കൊടുങ്കാറ്റ് മാത്രമാണ് ഹരിത നേതാക്കള്‍ ഉയര്‍ത്തിയതെന്ന പരിഹാസ വാക്കുകളും ലീഗ് പ്രവര്‍ത്തകര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ