തിരുവനന്തപുരത്ത് കാഴ്ചപരിമിതർക്കുള്ള സ്കൂളിൽ അടിപിടി; എച്ച്എം ഇൻ ചാർജിനെ മർദിച്ച് മുൻ എച്ച് എം, പരിക്കേറ്റ വിനോദ് ചികിത്സയിൽ

Published : Sep 14, 2026, 11:44 PM IST
school attack

Synopsis

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ചപരിമിതർക്കുള്ള സർക്കാർ സ്കൂൾ എച്ച് എം ഇൻ ചാർജായ ബി. വിനോദിനാണ് മുൻ എച്ച് എമ്മായ ലീനാ പി ലംബോദരനിൽ നിന്ന് മർദനമേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ എച്ച് എം ഇൻ ചാർജിന് മുൻ എച്ച് എമ്മിന്റെ മർദനം. ഇന്ന് രാവിലെയായിരുന്നു സംഭവം. കോട്ടേർസിന്റെ പേരിലുണ്ടായ തർക്കത്തിൽ മുൻ എച്ച് എമ്മായ ലീന പി ലംബോധരൻ കാഴ്ചപരിമിതികളുള്ള നിലവലെ എച്ച് എമ്മ് ഇൻ ചാർജായ വിനോദിനെ മർദിക്കുകയായിരുന്നു.മർദനമേറ്റ വിനോദ് ചികിത്സയിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള കാഴ്ചപരിമിതർക്കുള്ള സർക്കാർ സ്കൂൾ എച്ച് എം ഇൻ ചാർജായ ബി. വിനോദിനാണ് മുൻ എച്ച് എമ്മായ ലീനാ പി ലംബോദരനിൽ നിന്ന് മർദനമേറ്റത്.

മുൻ എച്ച് എമ്മായ ലീനാ കഴിഞ്ഞ വ‍ർഷമാണ് കാസർക്കോട് ജില്ലയിലെ ജി.എച്ച്.എസ് അന്ധവിദ്യാലയത്തിലേക്ക് സ്ഥലമാറിയത്. എന്നാൽ സ്ഥലമാറ്റത്തിൽ സ്റ്റേ ലഭിച്ചതോടെ ലീനയെ തിരുവനന്തപുരത്തെ ഡിഡിഇ ഓഫീസിലെ ഐഇഡിസി സെല്ലിൽ താതികാലികമായി നിയമിച്ചു. പുതിയ എച്ച് എം ചാർജ് എടുക്കാത്തതിനാൽ താത്കാലിക എച്ച് എമ്മായി വിനോദിനെ നിയമിച്ചത്. സഥാനമാറ്റം ലഭിച്ചിട്ടും ലീന തിരുവനന്തപുരത്തെ സ്കൂളിലെ കോട്ടേർസിൽ നിന്നും മാറിക്കെടുത്തിരുല്ലില്ല. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന ലീന കോട്ടേ‍ർസിന്റെ താക്കോൽ കൈവശം വച്ച് പോന്നു. ഇന്ന് രാവിലെ താക്കോൽ തിരിച്ച് ഏൽപ്പിക്കാനാണ് ലീന ഭർത്താവിനൊപ്പം സ്കൂളിൽ എത്തിയത്.

എന്നാൽ ക്വാർട്ടേഴ്സ് പരിശോധിക്കണമെന്ന് വിനോദ് ആവശ്യപ്പെട്ടപ്പോൾ ലീന പ്രകോപിതയാവുകയും കാഴ്ചപരിമിതിയുള്ള വിനോദിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ലീനയെ പറ്റി നിരവധി പരാതികൾ അധ്യാപകരുടെയും വിദ്യാർതഥികളുടെയും ഭാഗത്ത് നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ലീനയുടെ സ്ഥമാറ്റത്തിന് ഉത്തരവായത്. വിനോദ് തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ വിനോദ് പരാതി നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട്ടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ ഗതാഗത നിയന്ത്രണം, കാരണം സിപിഎമ്മിന്‍റെ ബഹുജന റാലി
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസ്: മുഖ്യപ്രതി കെ ‍ഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി