'യോഗ്യതയുണ്ട്, വിസി സ്ഥാനം ചട്ടപ്രകാരം', ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി കേരള മുൻ വിസി

Published : Nov 02, 2022, 10:33 PM IST
'യോഗ്യതയുണ്ട്,  വിസി സ്ഥാനം ചട്ടപ്രകാരം', ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി കേരള മുൻ വിസി

Synopsis

ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിമരിച്ചിരുന്നു. 

തിരുവനന്തപുരം: പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേരള മുന്‍ വിസി ഡോ. വി പി മഹാദേവന്‍ പിള്ള. വിസിയാകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിമരിച്ചിരുന്നു. 

പുറത്താക്കാതിരിക്കാനുള്ള  ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ ഇല്ല. അടിയന്തരമായി രാജിവെക്കാനുള്ള ഗവർണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാൻ വിസിമാർക്ക് കഴിഞ്ഞിരുന്നു. തൽസ്ഥാനത്ത് തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി നാളെ തീരുകയാണ്. നോട്ടീസിന് മറുപടി നൽകാതെയാണ് 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചത്. 

നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാർ വാദിച്ചത്. നോട്ടീസ് സ്റ്റേ ചെയ്യാതെ ഹ‍ർജിയിൽ ചാൻസലറുടെ അടക്കം വിശദീകരണം തേടി ഹർ‍ജി നാളത്തേക്ക് മാറ്റി. ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്ക് എതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹ‍ർജിയിലും കോടതി സർവ്വകലാശാല നടപടിയെ രൂക്ഷമായി വിമർശിച്ചു. ഗവർണർ ആവശ്യപ്പെടുന്നത് സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെയാണ്. അതിന് പകരം ഗവർണർക്കെതിരെ പ്രമേയം പാസാക്കുകയാണ് സെനറ്റ് ചെയ്തത്. വിവാദം അവസാനിപ്പിക്കാൻ സർവ്വകലാശാലയ്ക്ക് താൽപ്പര്യമില്ലെന്നും കോടതി വിമർശിച്ചു. 

മറ്റന്നാൾ ചേരുന്ന സെനറ്റ് യോഗത്തിൽ  സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ സമയം വേണ്ടിവരുമെന്നും സർവ്വകലാശാല വ്യക്തമാക്കി. ഈ മറുപടിയിൽ അതൃപ്തി പ്രകടമാക്കിയ കോടതി വിസി ഇല്ലാതെ എങ്ങനെ സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാനാകുമെനാ്ന് ചോദിച്ചു. നോമിനിയെ നിർദ്ദേശിക്കാൻ ഉദ്ദേശമില്ലെങ്കിൽ അത് തുറന്നുപറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നവംബർ നാലിന് ചേരുന്ന യോഗത്തിന് ശേഷം വീണ്ടും യോഗം ചേരാൻ കഴിയുമോ എന്നറിയിക്കാൻ കൂടുതൽ സാവകാശം വേൺണമെന്ന് സർവ്വകലാശാല അഭിഭാഷകൻ അറിയിച്ചു. തുടർന്ന് അഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ