ഗുരുഗ്രാമിൽ മലയാളി മുൻ പൈലറ്റ് പിടിയിൽ; അപാർട്ട്മെന്റിൽ നിന്ന് പിടികൂടിയത് 35 ലക്ഷം രൂപയുടെ എംഡിഎംഎ

Published : Jul 30, 2026, 12:12 PM IST
Malayali pilot arrested

Synopsis

എംഡിഎംഎയുമായി മലയാളിയായ മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലിയാണ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. 814 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

കോഴിക്കോട്: എംഡിഎംഎയുമായി മലയാളിയായ മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലിയാണ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. 814 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്ന് ഇന്നലെയാണ് ഇയാളെ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരും. നോയിഡയിൽ നിന്നാണ് ഇയാൾ അഞ്ച് ലക്ഷം രൂപ നൽകി എംഡിഎംഎ വാങ്ങിയതെന്നാണ് വിവരം. മുൻപ് ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി നിലവിൽ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലടക്കം മയക്കുമരുന്നി‍ൻ്റെ കണ്ണികൾ നീണ്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുകയാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജനവും ചെങ്കുത്തായതുമായ സ്ഥലം, കാട് വെട്ടിത്തെളിക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
എംജി സർവകലാശാലയിൽ 'പാറ്റ' പോസ്റ്റർ വിവാദം; വിസിയും വിദ്യാർത്ഥി യൂണിയനും നേർക്കുനേർ, പണം തിരികെ പിടിക്കുമെന്ന് വിസിയുടെ മുന്നറിയിപ്പ്