
കൽപ്പറ്റ: ഭൂപതിവ് പട്ടയ പ്രകാരമുള്ള ഭൂമിയിലെ ഈട്ടിമരം മുറിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ ആദ്യം സമീപിച്ചത് മുൻ കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ. ഈട്ടി മരങ്ങൾ മുറിക്കുന്നതിന് പ്രത്യേക പാക്കേജ് ആയി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഫെബ്രുവരി 12നാണ് സികെ ശശീന്ദ്രൻ സർക്കാരിനെ സമീപിച്ചത്.
സി കെ ശശീന്ദ്രന്‍റെ കത്ത് ലഭിച്ച ഉടൻ പരിശോധിക്കണമെന്ന് വനം റവന്യൂ സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുകൊണ്ട് ഫെബ്രുവരി 15-നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. കത്തിന്റെയും തുടർ നടപടികളുടെയും പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഈ കത്തിനെ തുടർന്നാണ് സർക്കാരിന്‍റെ വിവാദമായ ഉത്തരവ് ഇറങ്ങുന്നത്. അതേസമയം കർഷകരുടെ ആവശ്യപ്രകാരം കത്തു നൽകിയത് ഉള്ളൂവെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സി കെ ശശീന്ദ്രൻ പ്രതികരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam