ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തണമന്ന ആഗ്രഹിച്ചുവെന്നും എന്നാൽ അനുമതി നിഷേധിച്ചെന്നും ഗവർണർ സി വി ആനന്ദബോസ് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
പത്തനംതിട്ട: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആനന്ദബോസിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്ന് സുകുമാരൻ നായർ ആരോപിച്ചു. പുഷ്പാർച്ചന നടത്തണമെന്ന് ആനന്ദബോസ് ആവശ്യപ്പെട്ടില്ല. എൻഎസ്എസ് ആസ്ഥാനത്ത് ആർക്കും വരാമെന്നും വരേണ്ട രീതിയിൽ വരണമെന്നും ജി സുകുമാരൻനായർ പറഞ്ഞു. ഗവര്‍ണ്ണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തണമന്ന് ആഗ്രഹിച്ചുവെന്നും എന്നാൽ അനുമതി നിഷേധിച്ചെന്നും ഗവർണർ സി വി ആനന്ദബോസ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഈ വിഷയത്തിലാണ് ജി സുകുമാരൻ നായരുടെ മറുപടി.
മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നും ആയിരുന്നു ആനന്ദ ബോസ് തുറന്നടിച്ചത്. എന്നാൽ ആനന്ദബോസിന്‍റെ ആരോപണങ്ങള്‍ തള്ളിയ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി . സുകുമാരന്‍ നായര്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നിഷേധിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ദില്ലി എന്‍എസ്എസ് കൂട്ടായ്മ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ബംഗാള്‍ ഗവര്‍ണ്ണര്‍ ആരോപണമുന്നയിച്ചത്.


