
മൂന്നാർ: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയടുത്ത് റവന്യുവകുപ്പ്. കയ്യേറി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ചു റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്‍റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി രാജേന്ദ്രൻ രംഗത്തെത്തി. തനിക്ക് നോട്ടിസ് നൽകാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാൻ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam