മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്തു, സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന് എസ്ഐടി

Published : Nov 21, 2026, 09:43 AM IST
v abdurahiman

Synopsis

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്തു. സ്റ്റേഡിയം സൗജന്യമായി നൽകിയതിലൂടെ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ എന്ന പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രിയെ പ്രതിചേർത്തു. വി അബ്ദുറഹിമാൻ, മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി എന്നിവരാണ് പ്രതികൾ. തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകും. ആർ ബി സി ക്കായി മുൻമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. സ്റ്റേഡിയം കൈമാറ്റത്തിൽ സുതാര്യത ഉണ്ടായിട്ടില്ല. ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാലു ദിവസവും സൗജന്യമായി നൽകി. ഇതിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും ഇതിനായി ഒരുപോലെ പ്രവർത്തിച്ചുവെന്നും സ്റ്റേഡിയം കൈമാറ്റത്തിൽ സർക്കാർ ബാധ്യതയാകുന്ന ഉപാധികൾ ഉണ്ടാക്കിയെന്നും ഇതിന് കൃത്യമായ കരാറുണ്ടായില്ലെന്നും എസ് ഐ ടി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസിലേക്ക് മടങ്ങാനായി കാത്തിരിക്കാന്‍ പത്മജ; കെപിസിസിക്ക് ഉടൻ കത്ത്‌ നല്‍കില്ല, നീക്കം എതിര്‍പ്പ് കടുത്തതോടെ
മെസ്സിയുടെ പേരിലെ തട്ടിപ്പ് - മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്തു, സർക്കാരിന് ബാധ്യതയുണ്ടാക്കിയെന്ന് എസ്ഐടി