'കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് അന്നവര്‍ കേട്ടില്ല';ഓര്‍മ്മ പുതുക്കി മുന്‍ വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published May 31, 2020, 8:46 PM IST
Highlights

ഐടി പരീക്ഷ ബഹിഷ്കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിൽ ഐടി പരീക്ഷ സോഫ്റ്റ്‌വെയർ നിർമിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്നും അവർ എതിർപ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല. 

കൊവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനിടയില്‍ ചില ഓര്‍മ്മക്കുറിപ്പുകളുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍. യുഡിഎഫ് മന്ത്രി സഭയില്‍ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ എസ്എസ്എല്‍സിക്ക് ഐടി പഠനവിഷയമാക്കിയപ്പോള്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ വലുതായിരുന്നു. ഐടി പരീക്ഷ ബഹിഷ്കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിൽ ഐടി പരീക്ഷ സോഫ്റ്റ്‌വെയർ നിർമിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്നും അവർ എതിർപ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല.  

ഐഎസ്ആര്‍ഒ യുമായി ചേർന്ന് ഒട്ടനവധി സംരഭങ്ങൾക്ക് അന്ന് തുടക്കം കുറിച്ച കേരള സംസ്ഥാനം, ഇന്ത്യയിൽ ആദ്യമായി ഒരു വിദ്യാഭ്യാസ ചാനലിന് രൂപം കൊടുത്തു. അതായിരുന്നു വിക്ടേഴ്‌സ്. വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തമായ സാധ്യതകളും എസിടി യുടെ സാങ്കേതിക മികവുകളും നമ്മുടെ കുട്ടികൾക്കും കിട്ടട്ടെ എന്നായിരുന്നു സങ്കൽപ്പം. എന്നാൽ വിക്ടേഴ്‌സിന് ഉന്നതമായ ലക്ഷ്യപ്രാപ്തി കൈവരിക്കാനുള്ള തടസ്സം പരമ്പരാഗത പഠന പ്രക്രിയയോട് വിട പറയാനുള്ള നമ്മുടെ മടിയായിരുന്നു. പക്ഷെ പാവം വിക്ടർ നാടുനീങ്ങിയില്ല. ഇപ്പോൾ നമ്മൾ കുടുക്കിലായപ്പോൾ വിക്ടർ പറഞ്ഞു. "പേടിക്കണ്ട, ഞാനുണ്ട് കൂടെ ". ഓൺലൈൻ വിദ്യാഭ്യാസത്തിന് നന്മ നേരുന്നുവെന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇ ടി മുഹമ്മദ് ബഷീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


ധന്യമായ ഒരു നിമിഷത്തിന്റെ ഓർമ്മയ്ക്ക്.
കോവിഡ് 19ന്റെ പ്രയാസ വലയത്തിന് നടുവിൽ നിന്ന് കൊണ്ടാണെങ്കിലും നാളെ സ്കൂൾ തുറക്കുകയും വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ പോവുകയാണെന്നും അറിഞ്ഞപ്പോൾ എന്നിലുയർന്ന ചില സ്മരണകൾ ഇവിടെ കുറിച്ചിടട്ടെ.

യു.ഡി.എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് ഏർപ്പെടുത്തിയ ഒരു പുതിയ ആശയം. എസ് എസ് എൽ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉൾപ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ആയി ഉയർത്തിയപ്പോഴും വിവാദങ്ങളും വിലക്കുകളും ഏറെയായിരുന്നു. IT പരീക്ഷ ബഹിഷ്കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിൽ IT പരീക്ഷ സോഫ്റ്റ്‌വെയർ നിർമിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്നും അവർ എതിർപ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല. പക്ഷെ പ്രാർത്ഥന ദൈവം കെട്ടു. IT പരീക്ഷ ഭംഗിയായി നടന്നു.

വിദ്യാഭ്യാസത്തിന് മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് ഭ്രമണ പഥത്തിലേക്ക് തൊടുത്തു വിട്ടപ്പോൾ അതിന്റെ പ്രയോജനം ആദ്യമായിട്ട് ഉപയോഗപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ മാറ്റി. ISRO യുമായി ചേർന്ന് ഒട്ടനവധി സംരഭങ്ങൾക്ക് അന്ന് തുടക്കം കുറിച്ച കേരള സംസ്ഥാനം, ഇന്ത്യയിൽ ആദ്യമായി ഒരു വിദ്യാഭ്യാസ ചാനലിന് രൂപം കൊടുത്തു. അതായിരുന്നു വിക്ടേഴ്‌സ്. അതിന്റെ ഉദ്‌ഘാടനം നമ്മുടെ രാഷ്ട്രപതിയും ശാസ്ത്ര സാങ്കേതിക രംഗത്തെ കുലപതിയുമായ ഡോ.എ.പി.ജെ അബ്ദുൽ കലാം തന്നെ നിർവഹിച്ചു തരികയും ചെയ്തു. കുട്ടികളുമായി അദ്ദേഹം ഒരുപാട് നേരം ചെലവഴിച്ചു. അവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടുതൽ ഉയരത്തിലെത്താൻ സ്വപ്നം കാണാൻ പറഞ്ഞുകൊണ്ടുമാണ് വിക്ടേഴ്‌സിന്റെ ഉദ്‌ഘാടനം കഴിഞ്ഞത്.

വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തമായ സാധ്യതകളും ICT യുടെ സാങ്കേതിക മികവുകളും നമ്മുടെ കുട്ടികൾക്കും കിട്ടട്ടെ എന്നായിരുന്നു സങ്കൽപ്പം. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനാത്മകതകളും കേരളത്തിന്റെ സർഗാത്മാകതയും നമ്മുടെ കുട്ടികളെ ഉന്നതിയിലെത്തിക്കുമല്ലോ എന്ന ആഗ്രഹവും നമുക്കുണ്ടായിരുന്നു. എന്നാൽ വിക്ടേഴ്‌സിന് ഉന്നതമായ ലക്ഷ്യപ്രാപ്തി കൈവരിക്കാനുള്ള തടസ്സം പരമ്പരാഗത പഠന പ്രക്രിയയോട് വിട പറയാനുള്ള നമ്മുടെ മടിയായിരുന്നു. പക്ഷെ പാവം വിക്ടർ നാടുനീങ്ങിയില്ല. ഇപ്പോൾ നമ്മൾ കുടുക്കിലായപ്പോൾ വിക്ടർ പറഞ്ഞു. "പേടിക്കണ്ട, ഞാനുണ്ട് കൂടെ ".

അങ്ങനെ കുട്ടികളെ വിക്ടറി പീഠത്തിലെത്തിക്കാൻ വിക്ടർ വർധിത വീര്യത്തോടെ വീണ്ടും വരുന്നു. സ്വാഗതം. ഓൺലൈൻ വിദ്യാഭ്യാസത്തിന് നന്മ നേരുന്നു .
സ്നേഹാദരവോടെ..
ഇ ടി മുഹമ്മദ് ബഷീർ

click me!