വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും കൈക്കലാക്കി മുങ്ങി; പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ

Published : Sep 27, 2025, 12:44 PM ISTUpdated : Sep 27, 2025, 01:29 PM IST
 fraud arrested

Synopsis

മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. 1988-90 കാലത്ത് പ്രതിയെ പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

മലപ്പുറം: അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. ബിസിനസ് തുടങ്ങാനെന്ന പേരിലാണ് ആദ്യം പണം വാങ്ങിയത്. അതിന് കൃത്യമായ ലാഭ വിഹിതം നൽകുകയും ചെയ്തു. അങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷമാണ് കൂടുതൽ തുക കൈക്കലാക്കിയത്. ബിസിനസ് വിപുലമാക്കാനെന്ന പേരിലാണ് സ്വര്‍ണം കൈക്കലാക്കിയത്. എന്നാൽ, തട്ടിപ്പിന് പിന്നാലെ പ്രതി ഒളിവിൽ പോയി. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിൽ പരിചയം പുതുക്കിയാണ് പ്രതി അധ്യാപികയിൽ നിന്ന് 27 ലക്ഷവും 21 പവൻ സ്വര്‍ണവും തട്ടിയെടുത്തത്. 1988-90 കാലത്ത് പ്രതിയെ പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാൻ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. വിശ്വാസം പിടിച്ചു പറ്റി തവണകളായി കൂടുതൽ പണവും സ്വർണ്ണവും കൈക്കലാക്കി പ്രതി മുങ്ങി. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി ഫിറോസും ഭാര്യ റംലത്തുമാണ് കേസില്‍ അറസ്റ്റിലായത്. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി ഫിറോസും ഭാര്യ റംലത്തുമാണ് കേസില്‍ അറസ്റ്റിലായത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം