
എറണാകുളം: കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. വി പി മഹാദേവൻ പിള്ള (68) അന്തരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അന്ത്യം. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഉള്ളൂരിലാണ് സ്ഥിരതാമസം. 2018 മുതൽ 2022 വരെ കേരള യൂണിവേഴ്സിറ്റിയുടെ വിസിയായിരുന്നു. ഡോ. മഹാദേവൻ പിള്ളയടക്കം 9 വിസിമാരെ നേരത്തെ ഗവർണർ പുറത്താക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നീക്കം നടത്തിയിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് കാലാവധി പൂർത്തിയാക്കാൻ അവസരം നൽകിയത്. കേരള യൂണിവേഴ്സിറ്റിയെ NAA C A++ ന്റെ മികച്ച നേട്ടത്തിലേക്ക് നയിച്ചത് മഹാദേവൻ പിള്ള വിസി ആയിരിക്കുമ്പോഴാണ്. കൊട്ടാരക്കര എസ് ജി കോളേജിൽ അധ്യാപകൻ ആയിരുന്നു. പിന്നീട് കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, വകുപ്പ് മേധാവി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നാളെ കേരള യൂണിവേഴ്സിറ്റിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam