പിഡനകേസിൽ മുൻ ജില്ലാജഡ്ജിക്ക് ഉപാധികളില്ലാതെ ജാമ്യം,തന്‍റെ വിയോജിപ്പോടെ അനുവദിക്കണമെന്ന് പ്രോസിക്യൂട്ടര്‍

Published : Apr 25, 2023, 04:36 PM IST
പിഡനകേസിൽ മുൻ ജില്ലാജഡ്ജിക്ക് ഉപാധികളില്ലാതെ ജാമ്യം,തന്‍റെ വിയോജിപ്പോടെ  അനുവദിക്കണമെന്ന് പ്രോസിക്യൂട്ടര്‍

Synopsis

തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം  അനുദിച്ചത്.സ്ത്രീത്വത്തെ അപമാനിക്കുക എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. 

തിരുവനന്തപുരം:ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മുൻ ജില്ലാ ജഡ്ജിന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അഞ്ചാാണ് ജാമ്യം അനുദിച്ചത്.കിളമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തിൽ  റിട്ടജില്ലാജഡ്ജിആർ.രാമബാബുവിനെയാണ് (61)മണ്ണന്തല പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുക എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. ഉപാധികൾ ഇല്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രിൽ 20 നാണ് സംഭവം അന്ന് തന്നെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കളിമാനൂരില്‍ നിന്നായിരുന്നു റിട്ട ജില്ലാ ജഡ്ജി രാമബാബു ബസില്‍ കയറുന്നത്. ബസില്‍ സ്ത്രീകളുടെ സീറ്റില്‍ ഒറ്റക്കിരിക്കുന്ന യുവതിയെ റിട്ട ജില്ലാ ജഡ്ജി തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്തെത്തിയപ്പോഴേക്കും ഉപദ്രവം സഹിക്കവയ്യാതെ യുവതി ബഹളം വെയ്കാന്‍ തുടങ്ങി. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും ഇടപെടുകയും ഇയാളെ പൊലീസിലേല്‍പ്പിക്കുകയും ആയിരുന്നു

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം