കെപിസിസി പുനസംഘടന: അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല

By Asianet MalayalamFirst Published Sep 15, 2021, 3:23 PM IST
Highlights

ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാ‍ര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുട‍ര്‍ച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനസംഘടനയിലേക്ക് നീങ്ങുന്നത്.

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായി സൂചന. പുനസംഘടനയിൽ അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ര്‍ നടത്തിയ ച‍ര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.

ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാ‍ര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുട‍ര്‍ച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനസംഘടനയിലേക്ക് നീങ്ങുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!