അച്ഛനെന്നില്ല, യുവാവിന്‍റെ അതിക്രമം വീട്ടിലും; വാതിൽ തുറന്നുകൊടുക്കാത്തതിന് മകൻ അച്ഛനെ വെട്ടി

Published : Jul 18, 2025, 08:45 AM IST
Manikandan

Synopsis

വീട്ടിൽ കയറ്റാത്തതിൽ പ്രകോപിതനായ മണികണ്ഠൻ കത്തിയെടുത്ത് സത്യന്‍റെ വയറ്റിൽ കുത്തുകയായിരുന്നു

തിരുവനന്തപുരം: അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്തു. ചാല കരിമഠം കോളനിയിൽ മണികണ്‌ഠൻ (26) ആണ് അച്ഛൻ സത്യനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്‍റെ വാതിൽ തുറന്നു കൊടുക്കാത്തതിനാണ് വെട്ടിയത്. കഴിഞ്ഞ മാസം ആര്യശാല മദ്യഷോപ്പിലെ സെക്യൂരിറ്റിയെ ആക്രമിച്ച കേസിൽ ഇയാൾ ജയിലിലായിരുന്നു.

വീട്ടിൽ കയറ്റാത്തതിൽ പ്രകോപിതനായ മണികണ്ഠൻ കത്തിയെടുത്ത് സത്യന്‍റെ വയറ്റിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ വലതുകാലിലും തുടയിലും കുത്തി. സത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതിയെ ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ്, രതീഷ്, ശ്രീജിത്ത്, ലിപിൻ എന്നിവർ ചേർന്ന് കിഴക്കേകോട്ടയിൽ നിന്നാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മണികണ്ഠനെന്ന് പൊലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി