ഇരുട്ടിവെളുത്തപ്പോൾ ജോലി നഷ്ടമായത് നാൽപത് പേർക്ക്; ശങ്കേഴ്സ് ആശുപത്രിയില്‍ സമരം, പ്രതിഷേധം

By Web TeamFirst Published Dec 12, 2020, 4:56 PM IST
Highlights

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ തൊഴിലാളി സമരം.

കൊല്ലം: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ തൊഴിലാളി സമരം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഒറ്റരാത്രി കൊണ്ട് സ്ത്രീകളടക്കം നാല്‍പ്പതു പേരെ മാനേജ്മെന്‍റ് പുറത്താക്കിയത്.

മുപ്പത്തിയൊന്ന് വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ പിരിച്ചുവിടപ്പെട്ടതിന്‍റെ സങ്കടമാണ് ശങ്കേഴ്സ് ആശുപത്രി മുറ്റത്തിരുന്ന് നഴ്സുമാരടക്കമുള്ള ജീവനക്കാർ പറയുന്നത്.  കാലങ്ങളായി ശങ്കേഴ്സ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നാല്‍പ്പതോളം ജീവനക്കാരെയാണ് മാനേജ്മെന്‍റ് മുന്നറിയിപ്പൊന്നുമില്ലാതെ പിരിച്ചുവിട്ടത്. ആശുപത്രിയുടെ  സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി മാനേജ്മെന്‍റ് പറയുന്നത്.

ആശുപത്രി മാനേജ്മെന്‍റിന്‍റെ നടപടി പിന്‍വലിക്കുംവരെ സമരം  ചെയ്യാനാണ് പിരിച്ചുവിടപ്പെട്ടവരുടെ തീരുമാനം. സമരത്തിന് സിഐടിയും ഐന്‍എടിയുസിയും യുടിയുസിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നത്തില്‍ എസ്എന്‍ഡിപി യോഗ നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന ആവശ്യമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.

click me!