സാമ്പത്തിക സംവരണം; സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോ​ഗം

Published : Oct 28, 2020, 12:40 PM IST
സാമ്പത്തിക സംവരണം; സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോ​ഗം

Synopsis

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും സമസ്ത അടക്കം വിവിധ മുസ്ലിം സംഘടനകളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  പിന്നാക്ക സമുദായങ്ങളിൽ നിന്നടക്കം 60 സംഘടനകളാണ് യോഗം ചേരുന്നത്. 

കൊച്ചി: മുന്നോക്ക വിഭാഗക്കാരിലെ  സാമ്പത്തിക  സംവരണ വിഷയം ചർച്ചചെയ്യാൻ വിവിധ  മുസ്ലിം സംഘടനകളുടെയും പിന്നാക്ക  സമുദായ സംഘടനകളുടെയും സംയുക്ത യോഗം കൊച്ചിയിൽ തുടങ്ങി. സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. 

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും സമസ്ത അടക്കം വിവിധ മുസ്ലിം സംഘടനകളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.  പിന്നാക്ക സമുദായങ്ങളിൽ നിന്നടക്കം 60 സംഘടനകളാണ് യോഗം ചേരുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ പ്രതിഷേധവും സമരങ്ങളും യോഗത്തിൽ ചർച്ചയാകും. സംവരണ നടപടികൾ സ്വീകരിച്ച സർക്കാരിനെതിരായ നിലപാടും യോഗത്തിൽ ചർച്ചചെയ്യും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി
'മരണത്തെ ആഘോഷിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല'; മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർആക്രമണത്തില്‍ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ്