ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് രാഹുലിന് നോട്ടിസ് അയച്ചിരിക്കുകയാണ്. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന‍്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രാഹുലിനെതിരെ ചുമത്തിയ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസിലാണ് നടപടി. പരാതിക്കാരിയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. കഴിഞ്ഞ പതിനേഴിന് രാഹുൽ പരാതിക്കാരിയെ വാട്സ് ആപ് കോളിൽ വിളിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരി ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച് പരാതി നല്‍കി. ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming