
തിരുവനന്തപുരം : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം തീരത്ത് ഇന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ഉസ്മാൻെറതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അപകടത്തിൽപ്പെട്ട വള്ളത്തിൻെറ ഉടമ കഹാറിൻെറ മകനാണ് ഉസ്മാൻ. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ തിരിച്ചറിഞ്ഞാലും സ്ഥിരീകരത്തിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ കാണായ ഉസ്മാൻെറ സഹോദരൻ അബ്ദുള്‍ സമദിനായി തിരിച്ചൽ തുടരുകയാണ്. ഇന്നലെയും കടലിൽ നിന്നും ഒരു മൃതേദഹം ലഭിച്ചിരുന്നു. ഇത് കാണാതായ മറ്റോരാളായ സമദിൻെറതാണെന്ന് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനും ശാത്രീയപരിശോധന നടത്തും. പെരുമാതുറയിൽ ഇന്നും മത്സ്യതൊഴിലാളികളും പൊലീസ് ചേർന്ന് പരിശോധന നടത്തിയിരുന്നു.
READ MORE നായ കുറുകെച്ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവം; ബാലിസ്റ്റിക് വിദഗ്ദര്‍ പരിശോധന നടത്തും
എറണാകുളം : എറണാകുളം ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ദര്‍ ഇന്ന് പരിശോധന നടത്തും.വിദഗ്ധ പരിശോധ ആവശ്യപെട്ട് കോസ്റ്റല്‍ പൊലീസ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു.ഏത് ഇനം തോക്കില്‍ നിന്ന് വെടിവെപ്പുണ്ടായത്,വെടിയുണ്ട ഏത് വിഭാഗത്തിൽപെട്ടതാണ്, എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുളളതാണ്, എത്ര പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലിസ്റ്റിക് വിദഗ്ദര്‍ പരിശോധിക്കുക.നേവി ഉദ്യോഗസ്ഥരാണ് വെടിവച്ചതെന്ന് ആരോപണമുള്ള സാഹചര്യത്തില്‍ നേവി ഉപയോഗിക്കുന്ന തോക്കുകളും അന്വേഷണ സംഘം പരിശോധിക്കും.വെടിവെപ്പ് നേവി ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും പൊലീസ് അത് കാര്യമായി മുഖവിലക്കെടുത്തിട്ടില്ല.നേവി ഉദ്യോഗസ്ഥര്‍ തന്നെ വെടിവച്ചതാണെന്ന സാധ്യതയാണ് പൊലീസ് പ്രധാനമായും കാണുന്നത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ കടലില്‍ വച്ച് വെടിയേറ്റത്.