
കല്‍പ്പറ്റ: എഴുപത് അടിയോളം നീളമുള്ള വലിയ വീട്ടിമരം മുറിച്ചു കടത്താനുള്ള നാലംഗസംഘത്തിന്‍റെ ശ്രമം തടഞ്ഞ് നാട്ടുകാരും പോലീസും. മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താന്‍ ശ്രമിച്ച പി കെ അസ്രത്ത് (46), ഇ പി റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവരാണ് അറസ്റ്റിലായത്. മുട്ടില്‍ നോര്‍ത്ത് വില്ലേജ് 644/62 ല്‍ പെട്ട സ്ഥലത്ത് സര്‍ക്കാര്‍ നോട്ടീഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടിമരമാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലം ഉടമയുടെ പരാതിയില്‍ മീനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam