ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചു, പിന്നാലെ ശാരീരിക അസ്വസ്ഥത; ഒരു കുടുംബത്തിലെ 4 പേർ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ

Published : Apr 17, 2026, 12:39 PM IST
four hospitalized after suspected food poisoning in tamarassery

Synopsis

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് താമരശ്ശേരിയില്‍ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

കോഴിക്കോട്: ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് താമരശ്ശേരിയില്‍ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീര്‍ (42), ആര്‍ദ്ര(20) എന്നിവരെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുപേരും നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവര്‍ പാചകം ചെയ്തു കഴിച്ചത്. ചീരയിലുണ്ടായ അലര്‍ജിയാകാം ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബന്ധുവീട്ടിലെത്തിയെന്ന് കരുതി വീടുവിട്ടിറങ്ങിയ യുവതിയെ തെരഞ്ഞില്ല, ദിവസങ്ങൾക്ക് ശേഷം കാടിനകത്ത് കൊല്ലപ്പെട്ട നിലയിൽ
ദളിത്‌ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി, മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് തള്ളിയത്