മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രത്യേക സർവേ നടത്താനുള്ള തീരുമാനമെടുത്തത്. ആലപ്പുഴ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ പ്രത്യേക സർവേ നടത്തും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രത്യേക സർവേ നടത്താനുള്ള തീരുമാനമെടുത്തത്. ആലപ്പുഴ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി സർവേ നടത്തുന്നത്.









