വടകര മടപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

Published : May 30, 2022, 05:31 PM ISTUpdated : May 30, 2022, 09:47 PM IST
വടകര മടപ്പള്ളിയിൽ  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

Synopsis

വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. 

കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് (kozhikode) വടകര മടപ്പള്ളിയിൽ  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. വടകര ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം.

  • രോഗി അരമണിക്കൂറോളം ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങി; സാഹസികമായി രക്ഷിച്ച് അഗ്നിശമന സേന

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ സ്വകാര്യ കണ്ണ് ആശുപത്രിയുടെ ലിഫ്റ്റിൽ രോഗി കുടുങ്ങി. ചിറ്റാർ സ്വദേശി മറിയാമ്മ തോമസാണ് അര മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ തല കീഴായി കുടുങ്ങി കിടന്നത്. ലിഫ്റ്റിന്‍റെ സെൻസറിങ്ങിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണെമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പത്തരയോടെയാണ് ചിറ്റാറിൽ നിന്നും മറിയാമ്മ തോമസ് പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജംഗഷനിലെ സബിത കണ്ണ് ആശുപത്രിയിലെത്തിയത്. ഒരു മണിയോടെ മൂന്നാം നിലയിലെ ഡോക്ടറെ കണ്ട ശേഷം ആശുപത്രി ജീവനക്കാരിക്കൊപ്പം ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് എത്തി. ലിഫ്റ്റ് ഒന്നാം നിലയിലെത്തിയപ്പോഴാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരിയുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ഒരു കാല് ലിഫ്റ്റിന്‍റെ ഇടയിൽ കുടുങ്ങി. ഈ സമയം ലിഫ്റ്റ് മുളിലേക്ക് ഉയർന്നു. മറിയാമ്മ തോമസ് തലകീഴായി മറിഞ്ഞു.

അകത്തുണ്ടായിരുന്ന ജീവനക്കാരി ബഹളം വച്ചതോടെ ആശുപത്രിയിലുണ്ടായിരുന്ന കോന്നി സ്വദേശിയായ ഓട്ടോ ഡ്രൈവർ മറിയാമ്മയുടെ തല ഉയത്തിപിടിച്ചു. ഇതാണ് വലിയ അപകടം ഒഴിവാകാൻ കാരണം. അഗ്നിശമന സേന ഉദ്യോഗസ്ഥർ എത്തി ലിഫ്റ്റിന്‍റെ വൈദ്യുതി ബന്ധം വേർപ്പെടുത്തി വാതിലുകൾ പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഇരുപത് മിനുറ്റോളം പണിപ്പെട്ടാണ് അഗ്നിശമന സേന ഉദ്യോഗസ്ഥർ മറിയാമ്മയെ പുറത്തെടുത്തത്. അറപത്തിയഞ്ചുകാരി മറിയാമ്മയക്ക് നേരത്തെ തന്നെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. നിലവിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു