കാലിൽ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ നാല് കിലോ സ്വർണം പിടികൂടി

By Web TeamFirst Published Oct 26, 2020, 5:55 PM IST
Highlights

മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ, തമിഴ്നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് പിടിയിലായത്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാല് കിലോ സ്വർണം പിടികൂടി. ഫ്‌ളൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നും എത്തിയ നാല് പേരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇവയ്ക്ക് രണ്ടേകാൽ കോടി രൂപയുടെ മൂല്യം വരും.

മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ, തമിഴ്നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് പിടിയിലായത്. കാലിൽ അതിവിദഗ്ധമായാണ് ഇവർ സ്വർണം ഒളിപ്പിച്ചത്. സ്വർണം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

click me!