
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ കയറി നാലംഗ സംഘത്തിന്റെ ആക്രമണം. കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും കവരാൻ ശ്രമിച്ചെന്നാണ് അതിഥി തൊഴിലാളികളുടെ പരാതി. ആക്രമണത്തിനിടെ രണ്ടുപേരെ അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിടികൂടി കെട്ടിയിട്ടു.
കുറ്റിക്കാട്ടൂർ സ്വദേശി ആദർശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അക്രമി സംഘം മുറികളിൽ അതിക്രമിച്ച് കയറിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തൊഴിലാളികൾ പറയുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam