തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പൊള്ളലേറ്റു, രണ്ടു പേർ മരിച്ചു; പിന്നിൽ കൂട്ട ആത്മഹത്യാ ശ്രമം?

Published : Oct 11, 2022, 10:28 AM ISTUpdated : Oct 11, 2022, 10:44 AM IST
തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പൊള്ളലേറ്റു, രണ്ടു പേർ മരിച്ചു; പിന്നിൽ കൂട്ട ആത്മഹത്യാ ശ്രമം?

Synopsis

തിരുവില്വാമലയിലെ ഹോട്ടൽ ഉടമയ്ക്കും ഭാര്യക്കും മക്കൾക്കുമാണ് പൊള്ളലേറ്റത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് സംശയം

തൃശ്ശൂർ: തൃശ്ശൂർ തിരുവില്വാമലയിൽ ഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഒരലാശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (47), ഭാര്യ ശാന്തി (43), മക്കളായ കാർത്തിക് (14), രാഹുൽ (07) എന്നിവർക്കാണ് പൊളളലേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ശാന്തിയും ഇളയ മകൻ രാഹുലും മരിച്ചു. രാധാകൃഷ്ണന്റെയും മൂത്ത മകൻ കാർത്തികിന്റെയും പരിക്ക് ഗുരുതരമാണ്. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് സംശയം. തിരുവില്വാമലയിലെ ഹോട്ടൽ നടത്തിപ്പുകാരനാണ് രാധാകൃഷ്ണൻ.
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ