കൈക്കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്; വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയത്തിൽ കൊലയെന്ന് മൊഴി

Published : Mar 19, 2025, 07:18 AM IST
കൈക്കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്; വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയത്തിൽ കൊലയെന്ന് മൊഴി

Synopsis

ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റിൽ എറിഞ്ഞു കൊന്നത്.

കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് ഹാജരാക്കിയത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റിൽ എറിഞ്ഞു കൊന്നത്. വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി. 

മരിച്ച കുട്ടിയുടെ അച്ഛൻറെ സഹോദരൻറെ മകളാണ് 12 വയസ്സുകാരി. മാതാപിതാക്കൾ ഇല്ലാത്ത കുട്ടിയുടെ, സംരക്ഷണം ഏറ്റെടുത്തിരുന്നത് മരിച്ച കുട്ടിയുടെ അച്ഛനാണ്. ശുചിമുറിയിൽ പോകാൻ എന്ന വ്യാജേനെ എഴുന്നേറ്റായിരുന്നു രാത്രി പന്ത്രണ്ടുകാരി കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. അതിനുശേഷം കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞു.12 വയസ്സുകാരി നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ്  പൊലീസിന് സഹായകമായത്. മൊഴികളിലെ പൊരുത്തക്കേടുകൾ പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടത്തും.

ഈങ്ങാപ്പുഴ ഷിബില കൊലപാതകം; ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ യാസർ കത്തിച്ചു കളഞ്ഞു, ചിത്രങ്ങൾ അയച്ചെന്നും അയൽവാസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം