സംസ്ഥാനത്ത് പനി ബാധിച്ച് നാല് പേര്‍ മരിച്ചു, 13511 പേര്‍ പനി ബാധിച്ച് ചികിത്സ തേടി; 7 പേര്‍ക്ക് എലിപ്പനി

Published : Jul 09, 2024, 07:10 PM IST
സംസ്ഥാനത്ത് പനി ബാധിച്ച് നാല് പേര്‍ മരിച്ചു, 13511 പേര്‍ പനി ബാധിച്ച് ചികിത്സ തേടി; 7 പേര്‍ക്ക് എലിപ്പനി

Synopsis

പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. ഇന്നലെ 13511 പേർ പനി ബാധിച്ച് ചികിത്സ തേടി. 99 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 245 പേർക്ക് രോഗം സംശയിക്കുന്നു. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പകർച്ച വ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.
 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'