കല്‍പറ്റയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു നാല് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Aug 6, 2019, 6:17 PM IST
Highlights

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വയനാട്: വയനാട് കൽപറ്റ വെള്ളാരം കുണ്ടിൽ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു 4 പേർക്ക് പരിക്ക്. ഡ്രൈവർക്കും ബസിലുണ്ടായിരുന്ന 3 യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ബസ് മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറഞ്ഞു. 

click me!